11:13am 11 November 2026
NEWS
ഓപ്പറേഷൻ നുംഖോർ: സോഷ്യൽ മീഡിയ താരമായ യുവതിയുടെ കാറും പിടിച്ചെടുത്തു
24/09/2025  02:39 PM IST
nila
ഓപ്പറേഷൻ നുംഖോർ: സോഷ്യൽ മീഡിയ താരമായ യുവതിയുടെ കാറും പിടിച്ചെടുത്തു

 

 ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രൻറെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശിനിയാണ് ശിൽപ്പ. കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംഖോറിൻറെ ഭാഗമായി ഇടുക്കിയിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ വാഹനം പിടിച്ചെടുത്തത്.

മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ശിൽപ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികൾക്കായാണ് അടിമാലിയിൽ കാർ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാർ അന്വേഷണത്തിൻറെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. 

ഭൂട്ടാൻ വഴി കോടികൾ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനായാണ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ കസ്റ്റംസ് പരിശോധന നടത്തുന്നത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങൾ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതിൽ ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ തന്നെയുണ്ട്. 36 കാറുകൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ബാക്കിയുള്ളവ തേടുകയാണ് അന്വേഷണസംഘം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img